ഒരു ക്രിക്കറ്റ് ഭ്രാന്തന്‍
(ഇത് എന്റെ കഥയാണ്.. നിങ്ങളുടെയും)
ഭാഗം 2
കോഴ വിവാദം അസറുദ്ദീന്റെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ചിട്ടും എന്റെ ക്രിക്കറ്റ് ഭ്രമം മുന്നോട്ട് തന്നെ പോയി
ക്രിക്കറ്റ് കളി കണ്ട് കണ്ട് ഞാനും ഒരു ക്രിക്കറ്റ് കളിക്കാരന്‍ ആയി മാറി..
എന്റെ കൂട്ടുകാരുടെ കൂടെ ചേര്‍ന്നു യോര്‍ക്കര്‍ എന്ന ക്രിക്കറ്റ് ടീമിനു രൂപം നല്‍കി.
നാട്ടിലും അയല്‍ നാട്ടിലും സ്വന്തം ടീമിനു വേണ്ടിയും മറ്റുള്ള ടീമുകള്‍ക്ക് വേണ്ടിയും കളികൾ തുടർന്നു.. വിശ്രമം ഇല്ലാതെ…
അവധി ദിവസങ്ങളില്‍
രാത്രി വൈകി തുടങ്ങുന്ന മത്സരങ്ങള്‍ പുലരുവോളം..നിരവധി അനവധി അവിസ്മരണീയ മായ വിജയങ്ങള്‍.. അപ്രതീക്ഷിതമായ തോല്‍വികള്‍..
ഒരുപാട് ഓര്‍മ്മകള്‍ കളിക്ക് ഇടയില്‍ ഉണ്ടെങ്കിലും ഏറെ വേദന നല്‍കിയ ഒരു ഓര്‍മ്മയിലേക്ക്..
‘പള്ളിക്കര സ്കൂൾ ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന നൈറ്റ് ടൂ ര്‍ണമെന്റ്’ രാത്രി തുടങ്ങിയ ലീഗ് മത്സരം പുലരുവോളം.. ഒടുവില്‍ പുലര്‍ച്ചെ അദ്യം മത്സരത്തിന് ഇറങ്ങി 5 മിനിറ്റിനുള്ളില്‍ കാതടപ്പിക്കുന്ന ശബ്ദം.. ആക്സിഡന്റ്
നെഞ്ചിടിപ്പോടെ എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്ക് ഓടിക്കൂടി..
ഇരുട്ടില്‍ ഒന്നും മനസ്സിലാവാത്ത അവസ്ഥ.. എന്താണ് നടന്നത്? ആരാണ് അപകടത്തിൽ പെട്ടത്? റോഡിന്റെ വശത്തേക്ക് തെറിച്ചു വീണ 2 ആളെയും എടുത്തു കാറിൽ കയറ്റി.. നമ്മുടെ ടീം മാനേജര്‍ ജലീല്‍ച്ചായുടെ കാറിലേക്ക് വലിച്ച് കയറ്റിയ ഒരാളുടെ മുഖത്തേക്കു ലൈറ്റ് തെളിഞ്ഞപ്പോള്‍ ആണ് ജലീല്‍ ച്ചാ തിരിച്ചറിയുന്നത് സ്വന്തം ഭാര്യയുടെ സഹോദരൻ.. അത്രയും നേരം നമ്മുടെ കൂടെ ഉണ്ടായിരുന്നു ആൾ.. കൂട്ടക്കരച്ചില്‍..
നിലവിളി…
പോലീസ് വാഹനത്തിന്റെ ഹോൺ മുഴക്കം..
നേരം പുലര്‍ന്നപ്പോളേക്കും മരണം സ്ഥിരീകരിച്ചു.. ഞാന്‍ ഉള്‍പ്പടെയുള്ള കളിക്കാരെ ഒരുപാട് കാലം ദുസ്വപ്നം പോലെ വേട്ടയാടിയ ഒരു രാത്രി ആയിരുന്നു അത്
രാവും പകലു എന്നില്ലാതെയുള്ള കളി വീട്ടില്‍ ഏറെക്കൂറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു.. എങ്കിലും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന വികാരമാണ് എനിക്ക് ക്രിക്കറ്റ്..
ഗ്രൗണ്ടില്‍ ഞാന്‍ എല്ലാം മറക്കുന്നു..
ഒരു ലഹരിക്കും നൽകാൻ പറ്റാത്ത ഉത്തേജനം.. വേദനയും വിഷമവും മറക്കുന്ന ഒരു മായാലോകം ആണ് എനിക്ക് എല്ലാ ക്രിക്കറ്റ് മൈതാനവും..
വാശിയേറിയ ഒരു സെമി ഫൈനല്‍ മത്സരത്തിന് തൊട്ടു മുമ്പ് എന്റെ കാൽവിരലുകള്‍ ക്കിടയിൽ ഇരുമ്പ്കമ്പി തുളച്ചു കയറി സ്റ്റിച്ച് ഇട്ട് എങ്കിലും ഒന്നും വക വെക്കാതെ ഞാന്‍ കളിക്കാന്‍ ഇറങ്ങി.. മത്സരത്തിന്റെ പകുതിയില്‍ വെച്ച് രക്തം വാര്‍ന്നൊലിക്കുന്ന വിരലുമായി പരാജിതനായി എനിക്ക് ഗ്രൗണ്ട് വിടേണ്ടി വന്നു.. എന്നാല്‍ മറ്റൊരു ഫൈനല്‍ മത്സരത്തിന് മുമ്പ് തല പൊട്ടി 5 സ്റ്റിച്ചുമായി ഗ്രൗണ്ടില്‍ ഇറങ്ങിയ ഞാന്‍ മാൻ ഓഫ് ദെ മാച്ച് അവാർഡ് നേടി ഹീറോ ആയി (അന്ന് ഗ്രൗണ്ടില്‍ വെച്ച് ഏട്ടന്‍ എന്നെ വീട് വരെ തല്ലിച്ചതച്ചത് ഒക്കെ ഇന്നലെ കഴിഞ്ഞത് പോലെ ഓര്‍മയുണ്ട്)
പ്രധാനമായും നെഹ്‌റു കോളേജ് ഗ്രൗണ്ടില്‍ വെച്ചായിരുന്നു എല്ലായിപ്പോഴും നമ്മുടെ ക്രിക്കറ്റ് പ്രാക്ടീസ്.. വേനലവധിക്കാലത്ത് മുഴുവന്‍ സമയവും ആ ഗ്രൗണ്ടില്‍ തന്നെയായിരുന്നു.. അവിടത്തെ മരത്തിലെ മാങ്ങയും പേരക്കയും, പൈപ്പിലെ വെള്ളവും ഒക്കെയാണ് എന്റെയും എന്റെ പ്രീയ കൂട്ടുകാരന്‍ ഷംസുവിന്റെയും പ്രധാന ഭക്ഷണം.. മഴയും വെയിലും, ചൂടും തണുപ്പും ഒന്നും വക വെക്കാതെ ജീവിതത്തിലെ യൗവനം ക്രിക്കറ്റ് കളിച്ചു ആസ്വദി ക്കുകയായിരുന്നു
കളിയില്‍ പ്രാഗത്ഭ്യം തെളിയിച്ച് തുടങ്ങുന്ന വേളയില്‍ ക്രിക്കറ്റ് ബോളില്‍ ലീഗ് ക്രിക്കറ്റ് കളിച്ചു തുടങ്ങി..കുറേക്കൂടി മികച്ച പ്രകടനങ്ങള്‍ വന്നു തുടങ്ങിയപ്പോൾ സ്വപ്നങ്ങൾ കാണാനും തുടങ്ങി.. അപ്പോളാണ് എന്റെ കൂട്ടുകാരന്‍ ഹനീഫ എന്നോട് പറയുന്നത് ‘ ഇനി നിന്നെ പോലുള്ള കളിക്കാര്‍ക്കൊക്കെ നല്ല അവസരങ്ങള്‍ ആണ് വരാൻ പോകുന്നത്.. ഇന്ത്യ യില്‍ പ്രീമിയര്‍ ക്രിക്കറ്റ് ലീഗ് വരാൻ പോകുന്നുണ്ടെന്ന് (കപില്‍ദേവിന്റെ നേതൃത്വത്തില്‍ തുടങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ലീഗ് ആയിരുന്നു അത്- ICL)
ഒരുവേളയില്‍ നാട്ടില്‍ ഒരു വമ്പന്‍ ടൂര്‍ണമെന്റ് നടക്കുന്നു.. നമ്മൾ തോറ്റു കാണാന്‍ ആഗ്രഹിക്കുന്ന ശത്രുക്കളുടെ ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന ഫൈനലില്‍ നമ്മൾ നേരിടുന്നത് നീലേശ്വരം ഉള്ള മികച്ച ഒരു ടീമിനെ ആണ്…
കളി തീപാറുമെന്നുറപ്പ്
ഒരിക്കല്‍ പോലും ഞാന്‍ ക്രിക്കറ്റ് കളിക്കുന്നതിനെ അനുകൂലിക്കാത്ത എന്റെ ജ്യേഷ്ഠന്‍ ആദ്യമായി എന്റെ കളി കാണാന്‍ പവലിയനില്‍ വന്നിരിപ്പുണ്ട്… എന്റെ എല്ലാ സുഹൃത്തുക്കളും എന്റെ അടുത്ത് വന്നു മന്ത്രിച്ചു ” ഫൈനല്‍ ജയിക്കണം അതും ഇവന്മാരുടെ മുമ്പില്‍ വെച്ച്.. പക്ഷേ അതിനേക്കാളുപരി നിന്റെ ജ്യേഷ്ഠന്‍ നിന്റെ കളി കാണാന്‍ വന്ന ആദ്യ മത്സരം..
എന്റെ ചങ്കിടിപ്പ് കൂടുന്നു..
കണ്ണുകളില്‍ ഇരുട്ട് കയറുന്ന പോലെ പ്രതിപക്ഷയുടെ ഭാരവും തോല്‍വി കാണാന്‍ ആഗ്രഹിക്കുന്നവരോട് ഉള്ള വാശിയും..
മത്സരത്തില്‍ എതിരാളികള്‍ ബൗളിംഗ് തുടങ്ങി
അദ്യ പന്ത് മുതൽ പേര് കേട്ട ബൗളിംഗ് നിരയെ തല്ലിച്ചതച്ച് തുടങ്ങി ഞാനും ഹാരിസും, റിജേഷും..
അദ്യ ഓവറില്‍ 4 സിക്സ്.. പിന്നെ വെടിക്കെട്ടിന്റെ പൊടി പൂരം..കൂട്ടത്തിൽ തന്‍വീറിന്റെ (ഇന്നത്തെ ക്ലബ് FM Dubai RJ) പ്രകമ്പനം കൊള്ളിക്കുന്ന കമന്ററിയും തകര്‍പ്പൻ വിജയ ത്തോടെ നമ്മൾ ചാമ്പ്യന്‍മാര്‍..
ചാമ്പ്യന്മാര്‍ ആയ യോര്‍ക്കര്‍ ടീം മൊത്തം ടൂര്‍ പോയി കന്യാകുമാരിയിലോട്ട്…
ആഘോഷത്തിന്റെ ദിവസങ്ങൾ
(തുടരും)
All the best bro.May Almighty guide you!!