സുശാന്ത് സിംഗ് രജ്പുത്

(കൊഴിഞ്ഞു പോയ ഇതൾ)

സ്വന്തം ജീവിതത്തിലെ പരീക്ഷണങ്ങളോട് പട പൊരുതി മുൻ നിരയിലേക്ക് നടന്നു നീങ്ങിയ ഇന്ത്യൻ ബോളിവുഡ് സിനിമയിലെ യുവ പ്രതിഭ..

സുശാന്ത് സിംഗ് രജ്പുത്

ജൂൺ 14 നു ബാന്ദ്രയിലെ സ്വന്തം വസതിയിൽ വെച്ച് ആത്മഹത്യ ചെയ്തു ..

തികച്ചും അവിശ്വസനീയം

ഒറ്റ നോട്ടത്തിൽ പറഞ്ഞാൽ സിനിമയ്ക്കുള്ളിലെ വൃത്തികെട്ട കിട മത്സരത്തിന്റെയും,തരം താഴ്ത്തലിന്റെയും,ജന്മിത്വത്തിന്റെയും, അതിലെല്ലാമുപരിയായ Nepotism ത്തിന്റെയും കുടിപ്പകയിൽ പിടിച്ചു നിൽക്കാൻ ആവാതെ സുശാന്ത് എന്ന യുവ പ്രതിഭ ശ്വാസം മുട്ടി പിടഞ്ഞു മരിക്കുകയായിരുന്നു

വമ്പൻ സ്രാവുകൾ പലരും സുശാന്തിന്റെ മുന്നിൽ വാതിലുകൾ കൊട്ടിയടക്കയും,അവഗണനയുടെ അസ്ത്രം തൊടുത്തു വിടുകയും ചെയ്തപ്പോൾ ആ യുവപ്രതിഭ മാനസികമായ അന്ധകാരത്തിലേക്ക് തെന്നി വീഴുകയും തന്റെ ജീവൻ ഒരു കയർത്തുമ്പിൽ കെട്ടിത്തൂക്കി അവസാനിപ്പിക്കുകയും ചെയ്തു

1986 – ജനുവരി 21 നു പട്നയിലായിരുന്നു സുശാന്തിന്റെ ജനനം ..

16 ആം വയസ്സിൽ സ്വന്തം അമ്മയെ നഷ്ടപെട്ട സുശാന്ത് ജീവിതത്തിൽ ഒരുപാട് പ്രയാസപ്പെട്ടാണ് ഈ അവസ്ഥയിൽ എത്തിച്ചേർന്നത് ..
പഠന കാര്യത്തിൽ ഏറെ തല്പരനായ സുശാന്ത് ഡൽഹിയിലേക്ക് ചേക്കേറിയതിന് ശേഷം 2003 ലെ എൻട്രൻസ് പരീക്ഷയിൽ സുശാന്തിന്‌ ഏഴാം റാങ്ക് ഉണ്ടായിരുന്നു ..
മെക്കാനിക്കൽ എൻജിനീയറിങ് ആയിരുന്നു സുശാന്തിന്റെ പഠന വിഷയം
ഫിസിക്സിൽ നാഷണൽ ലെവൽ ഒളിമ്പ്യാഡ് വിജയി കൂടിയാണ് ഈ ബഹു മുഖ പ്രതിഭ
ഡൽഹി യൂണിവേഴ്സിറ്റി യിൽ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ഡാൻസിങ്ങിലൂടെ മുൻ നിരയിലോട്ട് വരുന്നതും പിന്നീട് അഭിനയ കളരിയിലൂടെ തന്റെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക് നടന്നു കയറുകയും ചെയ്തത്

ബ്യാരി ജോൺസന്റെ ഡ്രാമ ക്ലാസ്സിലൂടെ അഭിനയ പാഠങ്ങൾ വളരെ വേഗത്തിൽ ഗ്രഹിച്ച സുശാന്ത് 2005 ലെ ഫിലിംഫെയർ അവാർഡിലെ ബാക്‌സ്റ്റേജ് ഡാൻസിങ്ങിലൂടെ ബോളിവുഡിലേക്കുള്ള തന്റെ ആദ്യ ചുവട്‌വെയ്പ് വെച്ചു
2006 ലെ ഓസ്‌ട്രേലിയൻ കോമൺവെൽത് ഗെയിംസിലെ കൾച്ചറൽ പ്രോഗ്രാമിലും സുശാന്ത് ഒരു ഡാൻസർ എന്ന നിലയിൽ തിളങ്ങിയതോട് കൂടി പഠനമേഖല പൂർണമായും ഉപേക്ഷിച്ചു ബോംബെയിലേക്ക് യാത്ര തിരിച്ചു ..
പിന്നീട് രണ്ടു വർഷത്തോളം അഭിനയം പഠിച്ചതിനു ശേഷം നെസ്‌ലെ മഞ്ചിന്റെ പരസ്യ ചിത്രത്തിലൂടെ സുശാന്ത് ഇന്ത്യയിൽ സുപരിചിതമായ ഒരു മുഖമായി മാറി .
ഏറെ വൈകാതെ സീരിയൽ രംഗത്തിലൂടെ അഭിനയത്തിന്റെ പാതയിലേക്ക് കടന്നു വരുകയും ടെലിവിഷൻ അവാർഡുകൾ നിരവധി വാരിക്കൂട്ടിയ സുശാന്ത്
കൂടുതൽ അഭിനയ പാടവം ഗ്രഹിക്കുന്നതിനായി വിദേശത്തേക്ക് പോവുകയും ചെയ്തു.

‘കൈ പോ ചെ’ എന്ന സിനിമയിലൂടെ തുടക്കം കുറിക്കുകയും നിരൂപക പ്രശംസ പിടിച്ചു പറ്റുകയും ചെയ്ത സുശാന്ത് അവിടെ നിന്നും വളരെ വേഗത്തിൽ അമീർ ഖാന്റെ കൂടെ പികെ എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു

പക്ഷെ സുശാന്തിന് ഒരു സൂപ്പർ ഹീറോ പരിവേഷം കിട്ടുന്നത് എം.എസ് ധോണി The Untold Story എന്ന ബയോപിക് മൂവിയിലൂടെയാണ്…

നമ്മൾ ഇന്ത്യക്കാർ അത്രയും നാൾ എം.എസ് .ധോണി എന്ന ക്രിക്കറ്റർക്ക് നൽകിയിരുന്ന സ്നേഹവും ബഹുമാനവും പരിഗണനയും ആ ബയോപിക്കിനു ശേഷം സുശാന്തിനും നൽകിത്തുടങ്ങിയിരുന്നു കാരണം ആ ചിത്രത്തിൽ എം.സ്. ധോണി എന്ന ക്രിക്കറ്റർ ആയി സുശാന്ത് ജീവിക്കുകയായിരുന്നു ..
ഒരു സിനിമയ്ക്ക് വേണ്ടി സുശാന്ത് അത്രയേറെ ബുദ്ദിമുട്ടുകൾ സഹിച്ചത് ബോളിവുഡിൽ തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കി എടുക്കണം എന്ന ആത്മാർത്ഥമായ ആഗ്രഹം ഉള്ളിൽ ഉള്ളത് കൊണ്ട് തന്നെയാണ്..സത്യത്തിൽ ആ സിനിമ അന്ന് കാണുമ്പോൾ നമ്മൾ ആരും അവിടെ സുശാന്ത് എന്ന താരത്തെയോ വ്യക്തിയെയോ കണ്ടില്ല നമ്മൾ കണ്ടത് എം.എസ് ധോണി എന്ന ക്രിക്കറ്ററെയും
ധോണി എന്ന സൂപ്പർ താരത്തിന്റെ ആദ്യ കാലത്തെ കഷ്ടപ്പടുകൾ നിറഞ്ഞ കനൽ വഴികളെയും ആയിരുന്നു ..
പക്ഷെ ആ സിനിമയിൽ അഭിനയിക്കുമ്പോൾ സുശാന്ത് എന്ന വ്യക്തി കണ്ടിട്ടുണ്ടാവുക സ്വന്തം ജീവിതം തന്നെയാകും ..അത് കൊണ്ട് തന്നെയാണ് ആ റോൾ അത്രയേറെ തന്മയത്വത്തോട് കൂടി അദ്ദേഹത്തിന് അവതരിപ്പിക്കാൻ സാധിച്ചത്‌

സുശാന്തിന്റെ മരണ ശേഷം ധോണി എന്ന മൂവി വീണ്ടും കണ്ടപ്പോൾ പല ഭാഗങ്ങളിലും സുശാന്ത് എന്ന വ്യക്തിയുടെ ജീവിത ശൈലിയുമായി ബന്ധം ഉണ്ടെന്ന് ഞാൻ വിലയിരുത്തുന്നു .. എനിക്ക് തോന്നിയ അത്തരം ചില മുഹൂർത്തങ്ങളിൽ ചിലത് ഇതൊക്കെയാണ്

‘കുടുംബത്തോടും കൂട്ടുകാരോടും ഉള്ള ബന്ധത്തിന്റെ ദൃഢത, പ്രണയിനിയോടുള്ള മാന്യമായ സംസാര രീതി, പൊരുതി മുന്നേറാനുള്ള നിശ്ചയധാർഢ്യം,മനസ്സിലെ വിഷമതകൾ ഉളിലൊതുക്കി സ്വയം സങ്കടപ്പെടുന്ന ഒരുപാട് അവസരങ്ങൾ..അങ്ങനെ ഒരുപാട് സ്ഥലങ്ങളിൽ സുശാന്ത് എന്ന നല്ല മനസിന്റെ ഉടമയെ എം.എസ്.ധോണി The Untold Story എന്ന മൂവിയിൽ നമുക്ക് കാണാൻ സാധിക്കും.
ധോണി എന്ന വ്യക്തിയെ പോലെ സുശാന്തും മാന്യതയുടെ ആൾരൂപം തന്നെയായിരുന്നു…
അന്ന് നമുക്ക് സുശാന്തിനെ കാണുമ്പോൾ എം.എസ്. ധോണി എന്ന വലിയ താരത്തെയാണ് ഓർമ്മ വന്നിരുന്നത്‌ എന്നാൽ ഇനി അങ്ങോട്ട് ധോണി എന്ന ക്രിക്കറ്ററെ കാണുമ്പോൾ സുശാന്ത് എന്ന ബ്രില്യന്റ് ആയ ആക്ടറുടെ മുഖം ആയിരിക്കും നമ്മുടെ മനസ്സിൽ തെളിഞ്ഞു വരുക

എം.എസ് .ധോണി എന്ന ബയോപിക് മൂവിയിൽ ഒരു സന്ദർഭമുണ്ട്..ധോണിയുടെ കൂട്ടുകാരൻ ഹോട്ടൽ മുറിയിൽ കാണാൻ വന്നിട്ട് തിരിച്ചു പോകുമ്പോൾ ധോണിക്ക് (സുശാന്തിന്റെ) നേരെ കൈ നീട്ടുമ്പോൾ കൈ കൊടുക്കുന്നതിനു പകരം ചേർത്ത് കെട്ടിപിടിക്കുന്ന ഒരു സീൻ ഉണ്ട് അത് പോലെ തന്നെയാണ് സുശാന്ത് തന്റെ യഥാർത്ഥ ജീവിതത്തിലും .. എല്ലാവരെയും ചേർത്ത് പിടിക്കാൻ ശ്രമിച്ചു പക്ഷെ ആരും സുശാന്തിനെ ചേർത്ത് പിടിച്ചില്ല..പലരും പല വഴിയിൽ വെച്ച് കയ്യൊഴിഞ്ഞപ്പോൾ ഞാൻ ഒറ്റക്ക് ആണ് എന്ന തോന്നൽ സുശാന്തിനെ വിഷാദ രോഗത്തിലേക്ക് തള്ളിവിട്ടു..പതിയെ മരണത്തിലേക്കും!

Ankita Lokhande എന്ന താരവുമായി ഉണ്ടായിരുന്ന സുശാന്തിന്റെ പ്രണയ തകർച്ചയും Disha Salian എന്ന തന്റെ മുൻ മാനേജരുടെ ആത്മഹത്യയും സുശാന്തിന്റെ വിഷാദ രോഗത്തിന്റെ ആക്കം കൂട്ടി

ഒരുപാട് നല്ല വേഷങ്ങൾ കെട്ടിയാടാൻ ബാക്കി വെച്ച സുശാന്ത് തന്റെ ജീവിതം സ്വയം ബലികഴിപ്പിച്ചപ്പോൾ നഷ്ടപ്പെട്ടത് നല്ലൊരു മനുഷ്യ സ്നേഹിയെ കൂടിയാണ് (കേരളത്തിൽ പ്രളയ കാലത്തു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു കോടി രൂപ സുശാന്ത് നൽകിയിരുന്നു)

തന്റെ മനസ്സിന്റെ വൈകാരികമായ അവസ്ഥകളെ നിയന്ത്രിക്കുന്നതിൽ സുശാന്ത് പരാജയപ്പെട്ടപ്പോൾ ഒരിക്കലും നമ്മൾ കേൾക്കാൻ ആഗ്രഹിക്കാത്ത ഒരു വാർത്തയാണ് ജൂൺ 14നു നമ്മളെ തേടിയെത്തിയത് ..

ഒരു തുള്ളി കണ്ണീരോടെ ..
വിങ്ങുന്ന മനസ്സോടെ മാത്രമേ
സുശാന്ത് എന്ന കൊഴിഞ്ഞു പോയ പുഷ്പത്തെ നമുക്ക് എല്ലാവർക്കും ഓർത്തെടുക്കാൻ പറ്റുകയുള്ളു ..
നമുക്ക് കാത്തിരിക്കാം മറ്റൊരു
Untold Story About Sushanth Singh Rajput എന്ന ജെന്റിൽമാനെക്കുറിച്‌…

എന്ന് സ്നേഹത്തോടെ സ്വന്തം സക്കു

Leave a Reply

Your email address will not be published. Required fields are marked *