നല്ല കൂട്ടുകാർ
By Sakeer Kottikulam • May 5, 2020
കൂട്ടുകാരെ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ദിക്കണം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
അത് തന്നെ വലിയൊരു പൊള്ളയാണ് ഒരിക്കലും
കൂട്ടുകാരെ തെരഞ്ഞെടുക്കാൻ പറ്റില്ല
കൂട്ടുകാർ ചില നിമിഷങ്ങളിൽ ..
ചില സാഹചര്യങ്ങളിൽ ഉണ്ടാവുന്നതാണ് ..
മനസ്സുകൾ കൊണ്ട് അടുക്കുമ്പോളാണ് കൂട്ടുകാർ ആവുന്നത് ..
അത് അല്ലാത്തവർ എല്ലാം വെറും പരിചയക്കാർ മാത്രം …
കൂട്ടുകാർ എന്ന് വിളിക്കാവുന്നതു എന്നും എന്തിനും എപ്പോഴും കൂടെയുള്ളവരെയാണ്..
ജീവിതത്തിലെ ഏറ്റവും രസകരമായ നിമിഷങ്ങൾ എപ്പോളും സമ്മാനിക്കുന്നത് നല്ല കൂട്ടുകാരാണ് മനസ്സറിയുന്ന ഒരു കൂട്ടുകാരനെ കിട്ടണമെങ്കിൽ നമ്മൾ വല്യ പുണ്യം ചെയ്യണമെന്നൊന്നുമില്ല ..
നമ്മൾ മറ്റുള്ളവർക്ക് നല്ല കൂട്ടുകാരായ മാത്രം മതി.
നമ്മൾ മറ്റുള്ളവരെ മനസിലാകുന്നിടത്താണ് നമ്മളെ മറ്റുള്ളവർ മനസിലാക്കുക ..
പരസ്പരം മനസിലാകുന്നവരെയാണ് നമുക്ക് നല്ല കൂട്ടുകാർ എന്ന് വിളിക്കാൻ ആവുക ..
സങ്കടവും പ്രയാസങ്ങളും നമ്മൾ അറിയാതെ മനസിലാക്കുന്ന..
നമ്മൾ പോലും അറിയാതെ നമുക്ക് വേണ്ടി വാദിക്കുന്ന യഥാർത്ഥ സ്നേഹത്തിന്റെ വക്താക്കളാണ് കൂട്ടുകാർ ..
പറയാൻ പോകുന്ന വാക്കുകൾ ..
ചെയ്യാൻ പോകുന്ന കാര്യങ്ങൾ..
എന്തിനേറെ ..
ചില ചെറിയ നോട്ടങ്ങൾ കൊണ്ടും ..
ചലനം കൊണ്ട് പോലും നമ്മളെ തിരിച്ചറിയാൻ പറ്റുന്നവരാണ് ശെരിക്കും നമ്മുടെ കൂട്ടുകാർ ..
നമ്മുടെ നന്മ ആഗ്രക്കുന്നവരാവണം ..
ഉയർച്ചയും വളർച്ചയും ആഗ്രഹിക്കുന്നവരാവണം കൂട്ടുകാർ …
ജീവിത യാഥാർഥ്യങ്ങൾക്ക് മുമ്പിൽ പകച്ചു നിൽക്കുമ്പോൾ താങ്ങും തണലും ആയി സ്വന്തം ജീവൻ പോലും വക വെക്കാതെ ഊണും ഉറക്കവുമില്ലാതെ നമ്മുടെ കൂടെ ഇങ്ങനെ ചേർന്ന് നിൽക്കുന്നവരുണ്ട് …
ചങ്കു പറിച്ചു തരുന്ന *ചങ്കു കൂട്ടുകാർ*
അത്തരം ചങ്ക് കൂട്ടുകാരുടെ കൂടെയുള്ള
യാത്രകൾ .
ഇടവേളകൾ ..
കൂടിച്ചേരലുകൾ …
സമ്മാനിക്കുന്നത് മറ്റൊന്നിനും തരാൻ പറ്റാത്ത ഒരു വല്ലാത്ത അനുഭൂതിയാണ് …
ജീവിതത്തിലെ ഏറ്റവും ആനന്ദമുള്ളതാണു ആ നിമിഷങ്ങൾ ..
എന്റെ ജീവിതത്തിൽ കുറെ നല്ല കൂട്ടുകാരുണ്ട് ..
എന്നെ ഒത്തിരി സ്നേഹിക്കുന്ന ..
ഞാൻ ഒത്തിരി സ്നേഹിക്കുന്ന ..
പരസ്പരം എന്നും കണ്ടില്ലെങ്കിലും എന്നും കൂടെയുള്ള എന്റെ സ്വന്തം കൂട്ടുകാർ ..
അവരുടെ കൂടെയുള്ള നിമിഷങ്ങൾക്ക് വേണ്ടിയുള്ളതാണ് എല്ലാ ഇടവേളകളും …
കൂട്ടുകാരുടെ വേഷം കെട്ടുന്ന കുറെ സൂത്രശാലികളുടെ കാര്യം പറഞ്ഞു കൊണ്ട് നിർത്താം
അത്തരക്കാർ നമ്മുടെ കൂടെ എന്തിനും ഉണ്ടാവും ..
നമുക്ക് അവർ സഹായം ചെയ്യും ..
നമുക്ക് വേണ്ടി അവർ തല്ലു കൂടും ..
വാദിക്കും ..
നമ്മളെ അവർ തോളെത്തെടുത്തു നടക്കും
പക്ഷെ ..
അവർ നമ്മുടെ പണവും പത്രാസും കണ്ടു കൂടെ കൂടിയവരാണെന്നു തിരിച്ചറിയാൻ അധിക കാലം വേണ്ടി വരില്ല …
അവർ നമ്മുടെ കൂടെ നിന്ന് കൊണ്ട് നമ്മളെ ചൂഷണം ചെയ്യുന്നവരാണ് ..
അത്തരക്കാരെ തിരിച്ചറിയണം ..
സ്നേഹത്തോടെ സ്വന്തം സക്കു