പ്രവാസിയായ ഞാൻ

ഇന്നേക്ക് 10 വർഷം …

2009 ജൂൺ മാസം 5 ആം തീയ്യതി..
ഒരു ഞായറാഴ്ച ദിവസം ..ഞാൻ ആദ്യമായി ദുബായ് ടെർമിനൽ 2 ഇൽ ഫ്ലൈറ്റ് ഇറങ്ങി .
ദുബായിയിലെ റൂമിൽ എത്തുമ്പോൾ സമയം 2 മണി ആയി ..പലരും ഉറങ്ങിയിരുന്നു

പത്തു വർഷമായി ഇന്നേക്ക് ദുബായിൽ എത്തിയിട്ട്..നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും കഴിഞ്ഞു പോയ 10 വർഷത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

ദുബായ് ദേരയിലെ വളരെ ചെറിയൊരു റൂം..
കുറെ ആൾക്കാർ ..റൂമിനകത്തു നിശബ്ദത എസിയുടെ കൊടും തണുപ്പ് റൂമിനകത്തു ..
റൂമിന്റെ വെളിയിൽ കൊടും ചൂട് ..
രാവിലെയുള്ള അലാറം വിളിയുടെ ഞെട്ടൽ
ജോലിക്ക് പോകാൻ ബാത്റൂമിന്റെ വെളിയിലുള്ള കാത്തിരിപ്പ് ..കൂടുതൽ ടൈം ബാത്രൂം യൂസ് ആക്കിയാൽ വെളിയിൽ നിന്നുള്ള വിളിയും ആക്രോശവും
നെഞ്ചിടിപ്പും നെടുവീർപ്പുമായി എന്റെ ദുബായിലെ ആദ്യ ഒരു മാസം ഇങ്ങനെയൊക്കെ തന്നെ കഴിഞ്ഞു പോയി .
ഉമ്മയെ സ്വപ്‍നം കണ്ടു പലദിവസങ്ങളിലും ഉറക്കിൽ നിന്നും ഞെട്ടിയുണർന്നിട്ടുണ്ട് ..

ഒരു മാസത്തിനു ശേഷം ജ്യേഷ്ഠൻ എന്നെ 6 മാസത്തേക്ക് ഓഫീസിൽ തനിച്ചാക്കി നാട്ടിൽ പോയി ഒന്നും അറിയാത്ത ഞാൻ പകച്ചു നിന്ന് പോയി എങ്ങും അറബികൾ..
കമ്പനിയുടെ പൈസ അറബ് എക്സ്ചേഞ്ചിൽ മാറിയെടുക്കാൻ പോവാൻ ഭയങ്കര പ്രശ്നം ആയിരുന്നു ..
അവിടെ എല്ലാം പക്കാ യെമെനികൾ അവർക്ക് ഇംഗ്ലീഷ് അറിയില്ല.
എനിക്ക് ആണെങ്കിൽ അറബി കേൾക്കുമ്പോൾ തന്നെ തലചുറ്റും ..

ജീവിതത്തിൽ എന്നും എന്റെ ജ്യേഷ്ഠന്മാർ എനിക്ക് ഒരു പാഠപുസ്തകം തന്നെയായിരുന്നു ..ജ്യേഷ്ഠൻ എനിക്ക് പറഞ്ഞും എഴുതിയും തന്ന കുറെ കാര്യങ്ങളിലൂടെ പതിയെ പതിയെ ഞാൻ ദുബായ് എന്താണെന്ന് പഠിച്ചു ..
കാര്യങ്ങൾ മനസിലാക്കി തുടങ്ങി ..

6 മാസം കഴിഞ്ഞു ജ്യേഷ്ഠൻ ദുബായിലേക്ക് തിരിച്ചെത്തിയപ്പോൾ ഞാൻ മറ്റൊരു ജോലി തേടി പുറത്തിറങ്ങി..
ഒരുപാട് ജോലി ചെയ്തു കമ്പനി വിസ മാറാതെ ..
ബംഗാളികളുടെ കൂടെ ലേബർ ജോലിക്ക് ..
ദുബായ് ഫെസ്റ്റിവലിൽ ടിക്കറ്റ് കൗണ്ടർ ബോയ് മൊബൈൽ കമ്പനിയിൽ പാക്കിങ് ജോലിക്ക്
പിന്നെ അവിടെ കമ്പനിയുടെ അകൗണ്ടിങ് ജോലി.. ഖുർആൻ വിൽക്കുന്ന ഒരു പാകിസ്താനി കമ്പനിയിൽ ജോലിക്ക് കയറിയതോടെ ഹിന്ദിയും പഠിച്ചു തുടങ്ങി ..
ദുബായ് മാർക്കറ്റ് അറിഞ്ഞു തുടങ്ങി ..

നാട്ടിൽ കല്യാണ ആലോചനകൾ തകൃതിയായി നടക്കുന്നു ..
2 വർഷം ആയപ്പൊളേക്കും ആദ്യമായ് ലീവിന് നാട്ടിൽ പോയി ..
6 മാസം അടിച്ചു പൊളിച്ചു വീണ്ടും ദുബായിലേക്ക് ..

അപ്പോളേക്കും ദുബായ് കുറെ മാറിയിരുന്നു,
മാർക്കറ്റ് ഒത്തിരി മുന്നോട്ട് പോയി ..
സംസാങ് മൊബൈൽ കമ്പനിയുടെ കടന്നു വരവ് കുറെ ജോലി അന്വേഷിച്ചു ..
ഒടുവിൽ ഷാർജയിലേക്ക് കോഓർഡിനേറ്റർ ആയി ജോലി കിട്ടി ഇന്നും ആ ജോലി തുടരുന്നു കഴിഞ്ഞ 7 വർഷം ആയിട്ട്.. സന്തോഷത്തോടെ.

അതിനിടയിൽ ഒരുപാട് അവധിക്കാലം .. രണ്ടാമത്തെ അവധിക്കാലത്തു കല്യാണം കഴിഞ്ഞു ഭാര്യയെ 3 മാസത്തിനുള്ളിൽ ആദ്യമായി ഷാർജയിലേക്ക് കൊണ്ട് വന്നു ..

ഷാർജയിൽ എത്തിയതോട് കൂടി വീണ്ടും ക്രിക്കറ്റ് കളിക്കാൻ പോയിത്തുടങ്ങി ..
ടെന്നീസ് ബോളിൽ നിന്നും സ്റ്റിച്ചു ബോൾ കളിയിലേക്ക് മാറി ..
സ്പാർട്ടൻസ് ..ചെങ്ങായീസ് ..ആലപ്പി ..
ടീമുകൾ കുറെ കുറെ ..

ജീവിതത്തിൽ എന്റെ ഏറ്റവും വലിയ സമ്പത്തു എന്റെ മോളാണ്
വീഡിയോ കോളിലൂടെ ഞാൻ എന്റെ മോളുടെ വളർച്ച കണ്ടു തുടങ്ങി
ഏഴ് മാസത്തിനു ശേഷം ഞാൻ എന്റെ മോളെ നേരിട്ട് കണ്ടു ..
ഇന്ന് വരെ അനുഭവിച്ചതിൽ വെച്ച് ഏറ്റവും വലിയ സന്തോഷം തോന്നിയ നിമിഷം..

നാളുകൾ കടന്നു പോയി ..
മകളും ഭാര്യയും പലവട്ടം ദുബായിൽ വന്നു പോയി
അവരുടെ കൂടെ ദുബൈനഗരത്തിൽ ചിലവഴിച്ച നിമിഷങ്ങൾ എന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷവും,മനസ്സമാധാനവും ഉള്ളതായിരുന്നു .
തന്നെ മനസ്സിലാക്കുന്ന,ഒരുപാട് സ്നേഹിക്കുന്ന ഒരു ഭാര്യയെ കിട്ടിയ ഞാൻ ഒരുപാട് ഭാഗ്യം ചെയ്തവനാണ് ..

കഴിഞ്ഞ 10 വർഷത്തിനിടയിൽ പ്രവാസിയായത് കൊണ്ട് നാട്ടിലെ വിലപ്പെട്ട കുറെ നിമിഷങ്ങൾ അനുഭവങ്ങൾ,കല്യാണങ്ങൾ,കൂടിച്ചേരലുകൾ,മരണങ്ങൾ ഒക്കെ ഒരിക്കലും തിരിച്ചു കിട്ടാത്ത വിധം നഷ്ടമായിട്ടുണ്ട്..
എങ്കിലും ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഒരുപാട് മുന്നോട്ട് പോവാൻ സാധിച്ചിട്ടുണ്ട്
ഒരുപാട് ആൾക്കാരെ സഹായിക്കാൻ ..
സംരക്ഷിക്കാൻ ..
തലോടാൻ പറ്റിയിട്ടുണ്ട് ..
അവരുടെ പ്രാർത്ഥനയുടെ കരുത്താണ് ഇന്നും എനിക്ക് മുന്നോട്ട് നടക്കാനുള്ള ശക്തി..
പിന്നെ എന്റെ ഉപ്പയും ജ്യേഷ്ഠന്മാരും കാരണവന്മാരും കാണിച്ചു തന്ന വഴിയിൽ നിന്നും ഒരിഞ്ചു പോലും വ്യതിചലിക്കാതെ തികഞ്ഞ ഒരു വിശ്വാസിയായി,
മനുഷ്യ സ്നേഹിയായി ഞാൻ ഉറച്ചു തന്നെ മുന്നോട്ട് പോകുന്നു..

സ്നേഹത്തോടെ സ്വന്തം സക്കു

Leave a Reply

Your email address will not be published. Required fields are marked *